കാവുംമന്ദം: ജീവിതത്തിലൊരിക്കലും ജില്ലവിട്ടു പോയിട്ടില്ലാത്ത ഗോത്രവര്‍ഗ കുരുന്നുകള്‍ പഠനയാത്രാ വാഹനം ചുരമിറങ്ങിയപ്പോള്‍ മുതല്‍ ആര്‍ത്തുവിളിച്ചു. കൗതുകം നിറഞ്ഞ കണ്ണുകളാല്‍ ചുരവും മലയിറങ്ങി കടലും കപ്പലും തീവണ്ടിയും കണ്ടു. സ്കൂളുകളില്‍ പഠന യാത്രകള്‍ സംഘടിപ്പിക്കുമ്പോള്‍ സാമ്പത്തിക പരാധീനതകള്‍ കാരണം പലപ്പോഴും ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാറില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് സ്കൂള്‍ അധികൃതര്‍ മാതൃകാപരമായ ഈ പഠനയാത്ര സംഘടിപ്പിച്ചത്. പഠനയാത്ര രാവിലെ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റീന സുനിലാണ് ഫ്ളാഗ് ഓഫ് ചെയ്തത്. പി.ടി.എ പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.
- Advertisement -
- Advertisement -