കമ്പളക്കാട് ടൗണില്‍ നാളെ മുതല്‍ ട്രാഫിക് പരിഷ്കരണം നിലവില്‍ വരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കടവന്‍ ഹംസ, വൈസ് പ്രസിഡണ്ട് റൈഹാനത്ത് ബഷീര്‍ എന്നിവര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുതുതായി നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ്ഡിന്റെ ഉദ്ഘാടനത്തോടെയാണ് ട്രാഫിക് പരിഷ്കരണം നടപ്പാക്കുന്നത്. കമ്പളക്കാട് അങ്ങാടിയിലുള്ള പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ കെ.എസ്.ആര്.ടി.സി-സ്വകാര്യ ബസ്സുകളും ഒഴികെ മറ്റു വാഹനങ്ങള്‍ പ്രവേശിക്കുന്നതും, പാര്‍ക്ക് ചെയ്യുന്നതും നിര്‍ത്തിയിട്ടുണ്ട്. പള്ളിക്കുന്ന് റോഡില്‍ ജീപ്പ് പാരലല്‍ സര്‍വ്വീസ് നിര്‍ത്തിവെക്കാനും ആവശ്യമെങ്കില്‍ പോലീസ് സഹായവും തേടും. ടൗണിലെ വാഹനത്തിരക്ക് കുറക്കാന്‍ പിക്കപ്പ് ഓട്ടോറിക്ഷകള്‍ക്കും ടാക്സി ജീപ്പുകള്‍ക്കും നമ്പര്‍ നല്കി നിജപ്പെടുത്തും. പാര്‍ക്കിംഗ് സമയം രാവിലെ എട്ടു മുതല്‍ രാത്രി എട്ടു മണിവരെയാക്കുമെന്നും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.
- Advertisement -
- Advertisement -