- Advertisement -

- Advertisement -

പാവയ്ക്ക കൃഷിയിലൂടെ വിജയം കൊയ്ത് യുവകര്‍ഷകര്‍..

0

കോവിഡ് കാലം പിടിമുറുക്കിയപ്പോള്‍ നാട്ടിലെ ജനങ്ങള്‍ക്ക് കൈത്താങ്ങിനായി വാട്‌സ്ആപ്പ് ഗ്രൂപ്പ് മുഖാന്തരം തുടങ്ങിയ കൂട്ടായ്മയാണ് ഇന്ന് രണ്ടര ഏക്കറിലധികം വരുന്ന പാടത്ത് പാവയ്ക്ക കൃഷിയിലൂടെ വിജയം കൊയ്ത് യുവകര്‍ഷകര്‍ക്ക് പ്രചോദനമാകുന്നത്.പീച്ചംകോട് വയനാട് ഗ്രാമശ്രീ സ്വാശ്രയ സംഘത്തില്‍ വിവിധ തരം തൊഴിലുള്ള 13 അംഗങ്ങളാുള്ളത.്

കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി ഭക്ഷണസാധനങ്ങളും മരുന്നുകളും എത്തിച്ചു കൊടുത്താണ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പിന്നീട് അന്യം നിന്നുപോയ കാര്‍ഷിക മേഖലയെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായി. അങ്ങനെ കൂട്ടായ ശ്രമത്തിന്റെ ഫലമായി പീച്ചങ്കോട്, കോറി റോഡ് പ്രദേശത്തെ രണ്ടര ഏക്കറില്‍ അധികം വരുന്ന പാടത്ത് പാവല്‍, കപ്പ, വാഴ, ഇഞ്ചി, പയര്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വ്യത്യസ്ത വിളകള്‍ കായ്ച്ച് തുടങ്ങി. സ്വന്തം വീടുകളിലേക്കും നാട്ടിലേക്കും വിഷ രഹിത പച്ചക്കറികള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശവുമുണ്ട്. അതോടൊപ്പം നാട്ടിലെ ആളുകള്‍ക്ക് തൊഴില്‍ നല്‍കാനും കുട്ടികളെ കൃഷിയിടത്തിലേക്ക് ഇറക്കി വിളകളെ പരിചയപ്പെടുത്തുവാനും, തങ്ങളോടൊപ്പം പണികളില്‍ ഏര്‍പ്പെടാനുള്ള അവസരവും നല്‍കുന്നു. സംഘത്തിന്റെ പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു സ്ത്രീകളെയും രംഗത്തിറക്കുവാന്‍ സാധിക്കുന്നതും നേട്ടമാണ്.കാര്‍ഷിക വിളകളാല്‍ സമൃദ്ധമായ നാടിനെ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലും, കാര്‍ഷിക പാരമ്പര്യം തങ്ങളുടെ നാട്ടിലെ ഭാവി തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഈ കൂട്ടായ്മ.

 

Leave A Reply

Your email address will not be published.

You cannot copy content of this page