പുല്‍പ്പള്ളി: കാപ്പിസെറ്റ് ഗവ. സ്കൂളിലെ പി.ടി.എ. പ്രസിഡണ്ട് മണി പാമ്പനാലിനെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കിയതായി പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങള്‍ പുല്‍പ്പള്ളിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അധ്യാപകനെതിരേ വ്യാജ പരാതി കൊടുക്കുകയും സ്കൂളിനെതിരേ അപവാദ പ്രചരണങ്ങള്‍ നടത്തുകയും വ്യാജ പരാതി നല്കാന് വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തി പ്രേരിപ്പിക്കുകയും ചെയ്തത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതെന്നും. സ്ഥിരമായി ഇയാള്‍ സ്കൂളിന് ആവശ്യമായ ഫണ്ടുകള്‍ പിന്‍വലിക്കുന്നതിന് തടസ്സമായി നില്‍ക്കാറുണ്ടെന്നും ഹെഡ്മാസ്റ്റര്‍ക്കെതിരേ ഉന്നതാധികാരികള്‍ക്ക് നിരന്തരം വ്യാജ പരാതി അയക്കുന്നത് പതിവാണെന്നും പി.ടി.എ അംഗങ്ങള്‍ പറഞ്ഞു. ഇയാള്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
- Advertisement -
- Advertisement -