- Advertisement -

- Advertisement -

പോലീസ് സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

0

പനമരം ബ്ലോക്ക് പഞ്ചായത്തിന് സമീപം പണി പൂര്‍ത്തിയായ പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.വനം – വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷനും, ഒ ആര്‍ കേളു എംഎല്‍എ മുഖ്യാതിഥിയുമായിരുന്നു.2010 മുതല്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തിന്റെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സ്റ്റേഷന്‍ 2018ലെ പ്രളയത്തില്‍ വെള്ളം കയറി നശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 4 വര്‍ഷമായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ പരിമിത സൗകര്യങ്ങളിലായിരുന്നു പ്രവര്‍ത്തിച്ചത്.2020ല്‍ സര്‍ക്കാര്‍ക്കാര്‍ അനുവദിച്ച 1.46 കോടി രൂപ ചിലവഴിച്ച് നിര്‍മിച്ച 7500 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിലുള്ള മൂന്ന് നില കെട്ടിടമാണ് നാടിന് സമര്‍പ്പിച്ചത്. ആധുനിക സൗകര്യത്തോടെയുള്ള 3 നിലയിലായാണ് ഇപ്പോഴത്തെ കെട്ടിടം.. കണ്ണൂര്‍ സിഐജി രാഹുല്‍ ജി.നായര്‍ , വയനാട് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ,് ബ്ലോക്ക് പ്രസിഡന്റ് ഗിരിജാകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനോ പാറക്കാലായില്‍ . ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിന്ദു പ്രകാശന്‍,വാര്‍ഡ് മെബര്‍ സുനില്‍ ,ബെന്നി, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

You cannot copy content of this page