ഹരിതകേരളം മിഷന് രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കബനി നദി പുനരുജ്ജീവനത്തിന്റെ ഭാഗമായി പൊഴുതന ഗ്രാമപഞ്ചായത്തിലെ ആനോത്ത് പാലത്തിന് സമീപമുള്ള അമ്മാറത്തോട് ശുചീകരിച്ചു. സി.കെ ശശീന്ദ്രന് എം.എല്‍.എ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. പുഴ സംരക്ഷണവും പുഴയുടെ ശുചീകരണവും നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറ്റാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ 21 തോടുകള്‍ ശുചീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പുഴകളുടെ സംരക്ഷണ ഉത്തരവാദിത്തം എറ്റെടുത്താല്‍ മാത്രമാണ് നമ്മുടെ നാടിനെ രക്ഷിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങിന് പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സി പ്രസാദ് അധ്യക്ഷത വഹിച്ചു. ചെറുകിട ജലസേജന വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷീല ജോണ്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ സാങ്കേതിക മേല്‍ നോട്ടം വഹിച്ചു. തുടര്‍ന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ ശുചീകരണം നടത്തി. തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും പ്രദേശവാസികളും ഒത്തുചേര്‍ന്നാണ് തോട് ശുചീകരിച്ചത്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ ഹനീഫ, ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ പി എന്‍ വിമല, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങള്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, എം ജി എന്‍ ആര് ഇ ജി എ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി ജി വിജയകുമാര്‍, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ കെ പി ഷാജു, ഹരിതകേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ബി കെ സുധീര്‍ കിഷന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -