- Advertisement -

- Advertisement -

വയനാട് ജില്ലാ പോലീസ് കായിക മേള തുടങ്ങി.

0

മുണ്ടേരിയിലെ എം.കെ ജിനചന്ദ്രന്‍ ജില്ലാ സ്റ്റേഡിയത്തിലാണ് രണ്ട് ദിവസത്തെ കായിക മേള നടക്കുന്നത്.ജില്ലാ പോലീസ് സേനയിലെ അഞ്ച് ടീമുകളിലായി പോലീസ് കായിക താരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റിന് ശേഷം ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് മേളയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.അഷ്‌റഫ്,സംസ്ഥാന പോലീസ് ഫുട്‌ബോള്‍ താരം പ്രസാദ്,സംസ്ഥാന ഫുട്‌ബോള്‍ താരം അസിന്‍ എന്നിവരില്‍ നിന്ന് കൈമാറിയ ദീപശിഖ സംസ്ഥാന പോലീസ് കായിക താരം ഒ.എസ്.ബെന്നിയില്‍ നിന്നും ഏറ്റുവാങ്ങി ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് മൈതാനത്ത് സ്ഥാപിച്ചു.തുടര്‍ന്ന് കായിക മേളക്ക് തുടക്കം കുറിച്ച് പതാക ഉയര്‍ത്തി.നാളെയാണ് പ്രധാന മത്സരങ്ങള്‍

Leave A Reply

Your email address will not be published.

You cannot copy content of this page