ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച തദ്ദേശ സ്വയംഭരണ സാങ്കേതിക വിഭാഗം ജില്ലാ ഗുണനിലവാര നിര്‍ണ്ണയ ലബോറട്ടറി പ്രവര്‍ത്തനം ആരംഭിച്ചു. ബ്ലോക്ക് കെട്ടിടത്തില്‍ ആരംഭിച്ച ലാബിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ നിര്‍വ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അമ്പിളി സുധി,സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ ലതാശശി,അനീഷ് ബി നായര്‍,എടയ്ക്കല്‍ മോഹനന്‍, ജില്ലാപഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചീനിയര്‍ സി.ശ്രീനിവാസന്‍,കെ.കവിത എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -