ഗുണ്ടല്‍പേട്ടയില്‍ പ്രകൃതി കൃഷിയിലൂടെ ഉല്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളും സമാനരീതിയില്‍ കൃഷിപിന്തുടരുന്ന കര്‍ഷകര്‍ ഉല്പാദിക്കുന്ന ഉല്‍പ്പന്നങ്ങളും ശേഖരിച്ച് വിലക്കുറവില്‍ ഉപഭോക്താക്കളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബത്തേരി കോട്ടക്കുന്നില്‍ പ്രകൃതി നാടന്‍ ഉല്‍പ്പന്ന വിപണന കേന്ദ്രം ഡിസംബര്‍ 11 മുതല്‍ പ്രവര്‍ത്തിക്കുമെന്ന് സ്ഥാപന ഉടമകള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് ടി.എല്‍ സാബു നിര്‍വ്വഹിക്കുമെന്നും ഉടമകള്‍ പറഞ്ഞു.
- Advertisement -
- Advertisement -