ആംബുലന്‍സുകള്‍ക്ക് ജിപിഎസും ഡ്രൈവര്‍മാര്‍ക്ക് പൊലീസ് വെരിഫിക്കേഷനും നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആംബുലന്‍സുകളുടെ നിറം ഏകീകരിക്കാനും മന്ത്രിമാരായ ആന്റണി രാജുവിന്റെയും വീണാ ജോര്‍ജിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.ആംബുലന്‍സുകളുടെ ദുരുപയോഗം തടയും. ആരോഗ്യ വകുപ്പിന്റെ കീഴില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ബേസിക് ലൈഫ് കെയര്‍ സപ്പോര്‍ട്ട്, അഡ്വാന്‍സ്ഡ് ലൈഫ് കെയര്‍ സപ്പോര്‍ട്ട് എന്നിവയില്‍ പരിശീലനം നല്‍കും.ആംബുലന്‍സ് സേവനം വിലയിരുത്താന്‍ ഗതാഗത, ആരോഗ്യ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഐഎംഎയുടെയും ആംബുലന്‍സ് മേഖലയുടെയും പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ സമിതി രൂപീകരിക്കും.
- Advertisement -
- Advertisement -