കല്‍പ്പറ്റ: കേരള ചിത്രകലാ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദ്വിദിന ചിത്രകലാ ക്യാമ്പ് എട്ട്, ഒമ്പത് തീയ്യതികളില്‍ കര്‍ലാട് തടാക കരയില്‍ നടക്കും. പ്രളയത്തെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ ചിത്രകാരന്മാര് ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുകയും വരച്ച ചിത്രങ്ങള്‍ വിറ്റുകിട്ടിയ പണം സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ലാട് ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
- Advertisement -
- Advertisement -