വാട്‌സ്ആപ്പ്നിശ്ചലം ; സന്ദേശങ്ങള്‍ അയക്കാനാകുന്നില്ല, ഇന്ത്യയിലടക്കം സേവനം തടസപ്പെട്ടു
മെറ്റയുടെ കീഴിലുള്ള സന്ദേശ കൈമാറ്റ ആപ്പായ വാട്ട്‌സ്ആപ്പ് തകരാറില്‍.ഡൌണ്‍ ഡിക്ടക്ടറിലെ കണക്കുകള്‍ പ്രകാരം പ്രശ്‌നം നേരിടുന്ന 60 ശതമാനത്തിലേറെപ്പേര്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ല എന്നാണ് പറയുന്നത്. 24 ശതമാനത്തോളം പേര്‍ വാട്ട്‌സ്ആപ്പ് ആപ്പിന് തന്നെ പ്രശ്‌നം ഉള്ളതായി പറയുന്നു. ലോകത്തെമ്പാടും പ്രശ്‌നം നേരിടുന്നു എന്നാണ് ആദ്യ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. സന്ദേശങ്ങള്‍ സെന്റ് ആയതായുള്ള ചിഹ്നം കാണിക്കുന്നില്ല. അത് പോലെ തന്നെ 12.20 ന് ശേഷം പലര്‍ക്കും പുതിയ സന്ദേശങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. വ്യക്തിപരമായ സന്ദേശം മാത്രമല്ല. ഗ്രൂപ്പുകളെയും ഇത് ബാധിച്ചിട്ടുണ്ട്. വാട്ട്‌സ്ആപ്പ് ബിസിനസ് ആപ്പിലും പ്രശ്‌നം ഉണ്ടെന്നാണ് വിവരം. അതേ സമയം ഈ പ്രശ്‌നത്തില്‍ വാട്ട്‌സ്ആപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ആദ്യം ഡബിള്‍ ടിക്ക് ലഭിക്കാതെയായി, പിന്നെ ഗ്രൂപ്പ് മെസേജുകള്‍ പോവാതെയായി, അവസാനം വാട്ട്‌സപ്പ് സേവനം പൂര്‍ണമായും നിലച്ചതോടെ ഉപഭോക്താക്കള്‍ ആശങ്കയിലായി. ഏകദേശം ഒരു മണിക്കൂറായി വാട്‌സ്ആപ്പ് അയക്കുന്ന മെസേജുകളില്‍ ഡബിള്‍ ടിക്കില്ലായിരുന്നു. അല്പ സമയത്തിനകം തന്നെ സേവനം പൂര്‍ണമായി നിലക്കുകയായിരുന്നു.സാമൂഹിക മാധ്യമങ്ങളില്‍ സൗദിവിരുദ്ധ പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടി വാട്‌സ്ആപ്പ് എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും പൊരിഞ്ഞ ചര്‍ച്ചകള്‍ നടക്കുകയാണ്. അയക്കുന്ന മെസേജുകളില്‍ ഡബിള്‍ ടിക്ക് കാണുന്നില്ലെങ്കിലും കിട്ടേണ്ടവര്‍ക്ക് മേസേജ് ലഭിക്കുന്നതായും പറയുന്നു.ഇതോടെ അത്യാവശ്യമായി മേസേജ് അയച്ചവര്‍ മൊത്തത്തില്‍ കണ്‍ഫ്യൂഷനിലായി. കിട്ടേണ്ടവര്‍ക്ക് മെസേജ് സെന്‍ഡ് ആയോ എന്നതാണ് വാട്ട്‌സപ്പ് ഉപഭോക്താക്കളുടെ സംശയം. ഇന്ത്യ ഉള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ വാട്ട്‌സപ്പ് പ്രവര്‍ത്തനം നിലച്ചതായാണ് വിവരം. സന്ദേശങ്ങള്‍ കൈമാറാനാകുന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു.