അന്താരാഷ്ട്ര സന്നദ്ധ സേവന ദിനത്തില്‍ ആതുരസേവനരംഗത്ത് വ്യാഴവട്ടം പൂര്‍ത്തിയാക്കിയ കല്‍പ്പറ്റയിലെ ആംബുലന്‍സ് ഡ്രൈവര്‍ അലി സ്നേഹയ്ക്ക് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് സ്വീകരണം നല്കി. അതിവേഗത്തില്‍ ഉത്തരവാദിത്വത്തോടെ രോഗികളെയും കൊണ്ട് ആശുപത്രിയില്‍ എത്താനുള്ള അലിയുടെ മിടുക്ക് സാമൂഹ്യ മാധ്യമങ്ങള്‍ അടക്കം ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ അടക്കം 20 തവണ ആംബുലന്‍സുമായി പോയ അലി റോഡില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മൂന്നേകാല്‍ മണിക്കൂറുകൊണ്ട് കല്‍പ്പറ്റയില്‍ നിന്നും കോയമ്പത്തൂര്‍ ഗംഗ ആശുപത്രിയിലെത്തിച്ചതിന്റെ അനുഭവം കുട്ടികളുമായി പങ്കുവച്ചു. എന്‍.എസ്.എസ് യൂണിറ്റ് തയ്യാറാക്കിയ സ്നേഹോപഹാരം പ്രിന്‍സിപ്പാള്‍ സുധാറാണി എ അലിക്ക് സമ്മാനിച്ചു.
- Advertisement -
- Advertisement -