കല്‍പ്പറ്റ: ആരോഗ്യമുള്ള മണ്ണിനുമാത്രമെ ജല-ജൈവ സമ്പത്തുക്കളുടെ ലഭ്യതയും സുരക്ഷയും ഉറപ്പിവരുത്തുവാന്‍ കഴിയുകയുള്ളൂ. ഈ പ്രാധാന്യം മനസ്സിലാക്കി ഐക്യരാഷ്ട്രസഭ ഡിസംബര്‍ 5 ന് ലോകമണ്ണ് ദിനമായി ആചരിക്കുകയാണ്. കേരളം കണ്ട മഹാപ്രളയത്തിന്റേയും ദുരന്തങ്ങളുടേയും പാശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ ലോകമണ്ണ് ദിനം കടന്നുപോകുന്നത്. പുതുതലമുറയ്ക്ക് ഇക്കാര്യങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മുണ്ടേരിയില്‍ വെച്ച് ലോകമണ്ണ് ദിനം സമുചിതമായി ആചരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ നിര്‍വ്വഹിച്ചു. മണ്ണുസംരക്ഷണം കബനി പ്രജക്ട് ജോയിന്റ് ഡയറക്ടര്‍ ആന്റണി ഓസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ സോയില്‍ സര്‍വ്വേ സി.ബി. ദീപ മീനങ്ങാടി സ്വാഗതം പറഞ്ഞു. കല്‍പ്പറ്റ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ശോശാമ്മ ടീച്ചര്‍, വി.എച്ച് എസ് എസ് മുണ്ടേരി പ്രിന്‍സിപ്പാള്‍ എം.എ.അനില്‍കുമാര്‍,സീനിയര്‍ കെമിസ്സ്റ്റ് ഹൈടെക് സോലില്‍ അനാലിറ്റല്‍ ലാബ് കല്‍പ്പറ്റ എം.രവി എന്നിവര്‍ സംസാരിച്ചു. മണ്ണ് ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങള്‍ക്കുള്ള സമ്മാനം ചടങ്ങില്‍ വിതരണം ചെയ്തു. മുഹമ്മദ് ഷഫീഖ്, എം.രവി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ അവതരിപ്പിച്ചു. മണ്ണ് ദിനത്തിന്റെ ഭാഗമായി ബോധവത്ക്കരണ റാലി എസ്.കെ.എം.ജെ എച്ച്.എസ്.എസ്, എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.
- Advertisement -
- Advertisement -