- Advertisement -

- Advertisement -

പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി വികസന സെമിനാര്‍

0

പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍. ബ്ലോക്ക് ട്രൈസം ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു 10 കോടി മുപ്പത് ലക്ഷത്തി അമ്പത്തിനാലായിരം രൂപയുടെ പദ്ധതിക്കാണ് ഭരണസമിതി അംഗീകാരം നല്‍കിയിട്ടുള്ളത്. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച മാനന്തവാടി തഹസില്‍ദാരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. പ്രളയത്തില്‍ നഷ്ടപ്പെട്ട കാര്‍ഷിക മേഖലയെ പുനസ്ഥാപിക്കുന്നതിന് ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് സംയുക്ത പ്രൊജക്ട്ടുകള്‍ക്ക് മുന്‍ഗണ നല്‍കി, ഭിന്നശേഷിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പ്, വയോജനക്ഷേമം, വനിത സ്വയംതൊഴില്‍ സംരംഭം പട്ടികജാതി-പട്ടികവര്‍ഗ്ഗകാരുടെ ഭവന നിര്‍മ്മാണം തുടങ്ങി എല്ലാ മേഖലയും ഉള്‍കൊള്ളിച്ചുകൊണ്ടാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുള്ളത്.വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി നടപ്പാക്കിയ പഞ്ചായത്തുകളയും ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.ജെ.പൈലി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ.ദേവകി പഞ്ചായത്ത് പ്രസിഡണ്ടുമാരായ അനിഷാ സുരേന്ദ്രന്‍, പി. തങ്കമണി, ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍.പ്രഭാകരന്‍, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷമാരായ കമര്‍ലൈല, കെ.കെ.സി.മൈമൂന, തങ്കമ്മ യേശുദാസ്, ബ്ലോക്ക് മെമ്പര്‍മാരായ എന്‍.എം ആന്റണി, ദിനേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page