ഹരിത കേരള മിഷന്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന പുഴ നവീകരണ പദ്ധതിക്ക് മുന്നോടിയായി പുഴപഠന ക്ലാസ്സും സെമിനാറും പഴയ വൈത്തിരി മില്‍ക്ക് സൊസൈറ്റി ഹാളില്‍ വെച്ച് നടത്തി. ജില്ലയിലെ പുഴകളുടെ നിലവിലെ അവസ്ഥയെ കുറിച്ച് വ്യക്തമായ പഠനം നടത്തി എല്ലാ പഞ്ചായത്ത്കളിലേയുംപുഴകള്‍ പുനര്‍ ജീവിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. പഴയ വൈത്തിരിയിലെ പുഴകളെ കേന്ദ്രീകരിച്ചാണ് പഠനം. കില പ്രൊഫസര്‍ കെ. ബാലഗോപാലന്‍, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി .ടി അനിത എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. പരിപാടിയില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ഉഷാകുമാരി, വാര്‍ഡ് മെമ്പര്‍ ബഷീര്‍ പൂക്കോടന്‍, എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -