- Advertisement -

- Advertisement -

ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

0

കമ്മന അക്ഷരജ്യോതി വായനശാലയുടെയും ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും യുവജനങ്ങളെ ബാധിക്കുന്ന ലഹരിവസ്തുക്കളുടെ ദൂഷ്യ വശങ്ങളെ കുറിച്ചും ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കബനി വയോജന വേദി കാവനകുന്നിന്റെ നേതൃത്വത്തില്‍ നടന്ന ക്ലാസ്സ് എടവക പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും അക്ഷര ജ്യോതി ഗ്രന്ഥശാല പ്രസിഡന്റുമായ ജില്‍സണ്‍ തൂപ്പുംങ്കര ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി വി.വി.മത്തായി അധ്യക്ഷനായിരുന്നു. മാനന്തവാടി ജനമൈത്രി എ.എസ്.ഐ. മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുഹമദ് ആറങ്ങാടന്‍ തുടങ്ങിയവര്‍ ക്ലാസ്സ് എടുത്തു. എ.ഡി.എസ് സെക്രട്ടറി ദീപാ ജോണ്‍സണ്‍, എന്‍.രാമകൃഷണന്‍, ഐ.ജെ. പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Leave A Reply

Your email address will not be published.

You cannot copy content of this page