പുല്‍പ്പള്ളി: മാസങ്ങളായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലിനല്‍കാന്‍ തയ്യാറാക്കാത്തതു മൂലം തൊഴിലാളികള്‍ ദുരിതത്തിലാണെന്നന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈ കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത് തൊഴിലാളികളോടുള്ള അവഗണനയാണെന്നും കോണ്‍ഗ്രസ് തൊഴിലാളികളോടൊപ്പം നിന്ന് ജനകീയ സമരത്തിന് നേതൃത്വം നല്‍കുംമെന്നും കെ.പി.സി.സി. അംഗം കെ.എല്‍ പൗലോസ്. പാടിച്ചിറ പോസ്റ്റ് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീസ് മുരിയന്‍ കാവില്‍, അധ്യക്ഷത വഹിച്ചു. തോമസ് പാഴു കാല, മേഴ്സി ബെന്നി, ഗിരിജാ കൃഷ്ണന്, അഗസ്റ്റി പുത്തന്‍പുര, ജാന്‍സി ജോസഫ്, പി.ഡി സജി, ജോസഫ് പെരുവേലി, ശിവരാമന് പാറക്കുഴി. എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -