- Advertisement -

- Advertisement -

കള്ളന്‍മാര്‍ ജാഗ്രതൈ കമുകില്‍ ബ്ലേഡ് ഉണ്ട്

0

കമുകില്‍ അടക്കാ കുലകള്‍ വിളവിന് പാകമായതോടെ വ്യാപക മോഷണവും തുടര്‍ക്കഥയായതോടെയാണ് കര്‍ഷകര്‍ നിലനില്പ്പിനായി കോളേരി മേഖലയിലെ കമുക് കര്‍ഷകര്‍ ബ്ലേഡ് പ്രയോഗം നടപ്പിലാക്കിയത്. കൃഷിയിടത്തിന് ചുറ്റും മരത്തിലും കമുകിലും ബോര്‍ഡ് സ്ഥാപിച്ചാണ് , തസ്‌ക്കരന്‍മാര്‍ക്ക് കര്‍ഷകര്‍ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. അടക്കാ സീസണ്‍ ആരംഭിച്ചതോടെ കമുകിന്‍ തോട്ടങ്ങളില്‍ നിന്നും അടക്കാ മോഷണം വന്‍ തോതില്‍ ആരംഭിച്ചതോടെയാണ് കര്‍ഷകര്‍ അറ്റെ കൈ പ്രയോഗം കമുകില്‍ നടപ്പിലാക്കിയത്.കമുകില്‍ ബ്ലേഡ് വെച്ചിട്ടുണ്ടന്ന ബോര്‍ഡ് കണ്ടാല്‍ കള്ളന്‍മാര്‍ മോഷണം നടത്തില്ലന്ന പ്രതിക്ഷയാണ് ഇത്തരത്തില്‍ കര്‍ഷകരെ ബ്ലേഡ് സ്ഥാപിക്കാന്‍ പ്രേരിപ്പിച്ചത് . കോളേരി , പാടിയമ്പം , കേണിച്ചിറ , ചൂതുപാറ ഭാഗങ്ങളില്‍ ഒക്കെ ഇത്തരത്തില്‍ മരത്തില്‍ കര്‍ഷകര്‍ ബ്ലേഡ് സ്ഥാപിച്ചിട്ടുണ്ട് . ഇത് കൊണ്ട് തന്നെ മൂത്ത് പാകമായ അടക്കകുലകള്‍ നോക്കി വരുന്ന കള്ളന്‍മാര്‍ , ഇനി കമുകിന്‍ തടിയില്‍ കൂടി നോക്കേണ്ടി വരും , ഇത്തവണ പൈങ്ങക്ക് വില വര്‍ദ്ധിച്ചതോടെ തോട്ടങ്ങളില്‍ വ്യാപക മോഷണങ്ങളാണ് നടക്കുന്നത് .

 

Leave A Reply

Your email address will not be published.

You cannot copy content of this page