- Advertisement -

- Advertisement -

വയനാട് മെഡിക്കല്‍ കോളേജ് വയനാട്ടുകാര്‍ക്ക് ഉപകരിക്കുന്ന സ്ഥലത്ത് നിര്‍മ്മിക്കണം – മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി

0

വയനാട്ടില്‍ നിര്‍മ്മിക്കുന്ന മെഡിക്കല്‍ കോളേജ് വയനാട് ജില്ലക്കാരായ മുഴുവനാളുകള്‍ക്കും അയല്‍ ജില്ലക്കാരായ ഗൂഡല്ലൂര്‍, എരുമാട്, തുടങ്ങിയ പ്രദേശക്കാര്‍ക്കും കൂടിയും ഉപകരിക്കുന്ന രീതിയില്‍ വയനാടിന്റെ മദ്യത്തില്‍ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയ മടക്കി മലയിലെ ഭൂമിയില്‍ നിര്‍മ്മിക്കണമെന്ന് മുട്ടില്‍ പഞ്ചായത്ത് വയനാട് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്‍ വയനാട് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ മടക്കിമല യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ മങ്ങാടന്‍, മുഹമ്മദ് ഷാമാഷ്, ബഷീര്‍ മുള പറമ്പത്ത്, ഇഖ്ബാല്‍ മുട്ടില്‍, വിജയ, ഇ. ബാബു, പിണ്ടിപുഴ ഷക്കീര്‍, കെ. ആലി എം കെ. ഉഷ വാഴവറ്റ, റുഖിയ ടീച്ചര്‍, നാസര്‍ പാലൂര്‍, ഷൈജു. പി പി. സിറാജ് വി, തുടങ്ങിയവര്‍ സംസാരിച്ചു. ഇഖ്ബാല്‍ മുട്ടില്‍ സ്വാഗതവും. നാസര്‍ പാലൂര്‍ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page