- Advertisement -

- Advertisement -

ഹര്‍ത്താലിനെതിരെ കേസെടുത്ത് ഹൈക്കോടതി.

0

 

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ കേസെടുത്ത് ഹൈക്കോടതി. സ്വമേധയയാണ് ഹൈക്കോടതി കേസെടുത്തത്. അക്രമം തടയാന്‍ അടിയന്തര നടപടി വേണമെന്ന് കോടതി. അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് നടക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ കഴിയണമെന്നും കോടതി.ഹര്‍ത്താല്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പൗരന്മാരുടെ ജീവനു ഭീഷണിയാവുന്ന അക്രമം നടത്തുന്നവരെ ഉരുക്കുമുഷ്ടിയോടെ നേരിടണം. അക്രമം തടയാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page