- Advertisement -

- Advertisement -

മുത്തങ്ങയില്‍ എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

0

വാഹന പരിശോധനക്കിടെ മുത്തങ്ങ എക്‌സൈസ് പോസ്റ്റില്‍ എംഡിഎംഎയും കഞ്ചാവുമായി 2 പേര്‍ പിടിയില്‍. എംഡിഎംഎയുമായി കോഴിക്കോട് മാങ്കാവ് സ്വദേശി അബ്ദുള്‍ ഫാഹിം(22) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 0.4 ഗ്രാം എംഡിഎംഎ പിടികൂടി. 25 ഗ്രാം കഞ്ചാവുമായി കൊയിലാണ്ടി കീഴ്പ്പയൂര്‍ ചെറുവട്ടാട് ശ്രീരാം (25) നെയുമാണ് അറസ്റ്റ് ചെയ്തത്. പരിശോധനയ്ക്ക് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷെഫീക്ക്, പ്രിവന്റീവ് ഓഫീസര്‍മാരായ എം സി ഷിജു, അബ്ദുല്‍സലിം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷഫീഖ്, അമല്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

You cannot copy content of this page