- Advertisement -

- Advertisement -

ഗ്യാസ് സിലിണ്ടറില്‍ നിന്നും തീ പടര്‍ന്ന് കട കത്തിനശിച്ചു

0

മീനങ്ങാടി 53 ലെ പൂഴിക്കുത്ത് ബിരിയാണി സ്‌പോട്ട് എന്ന സ്ഥാപനമാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. കണ്ണൂര്‍ സ്വദേശി മനാഫിന്റെ ഉടമസ്ഥതയിലുള്ള മീനങ്ങാടി 53 ലെപൂഴിക്കുത്ത് ബിരിയാണി സ്‌പോട്ട് എന്ന സ്ഥാപനത്തിനാണ് ഇന്ന് 11.45 ഓടെ തീപിടിച്ചത്. സ്ഥാപനത്തിലെ ഗ്യാസ് അടുപ്പ് ഉപയോഗിച്ച് കൊണ്ടിരിക്കെ സിലിണ്ടറിലെ റെഗുലേറ്ററില്‍ നിന്നും തീ പടരുകയായിരുന്നു.വയറിംഗും ഫ്രിഡ്ജ് ഉള്‍പ്പടെയുള്ള അനുബന്ധ ഉപകരണങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. സ്ഥലത്തെത്തിയ മീനങ്ങാടി പോലീസ് അറിയിച്ചതിനെ തുടര്‍ന്ന്
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.ഒ വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നിന്നും ആദ്യ ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി തീ നിയന്ത്രണ വിധേയമാക്കി.സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്റെ നേതൃത്വത്തില്‍ മറ്റൊരു യൂണിറ്റുകൂടി സംഭവ സ്ഥലത്തെത്തിയിരുന്നു. തീ പടര്‍ന്ന് റൂം വേര്‍തിരിക്കാനുപയോഗിച്ച കര്‍ട്ടനും തീ പിടിച്ചതോടെ ജീവനക്കാര്‍ പുറത്തേക്കോടുകയായിരുന്നു. സ്ഥാപനത്തിലുണ്ടായിരുന്ന മറ്റ് 2 സിലിണ്ടറുകള്‍ കൂടി ഫയര്‍ഫോഴ്‌സംഗങ്ങള്‍ക്ക് പുറത്തെത്തിക്കാന്‍ കഴിഞ്ഞതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്.

 

 

Leave A Reply

Your email address will not be published.

You cannot copy content of this page