വയനാട് ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു. കോയമ്പത്തൂരില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് സിമന്റ് കയറ്റി പോവുകയായിരുന്ന കണ്ടയ്നര്‍ ലോറിയാണ് കത്തി നശിച്ചത്. ചുരം ഒന്നാം വളവിനു സമീപം ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. ലോറിയുടെ കാബിനില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ ലോറി നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ വന്‍ ശബ്ദത്തോടെ തീ ആളി പടര്‍ന്നു. മുക്കത്ത് നിന്നും 2 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഇതേ തുടര്‍ന്ന് ഒന്നര മണിക്കൂറോളം ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. അടിവാരം ഔട്ട് പോസ്റ്റില്‍ നിന്നുള്ള പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
- Advertisement -
- Advertisement -