വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘തുമ്പപ്പൂ 2022 ‘ ഓണാഘോഷ പരിപാടികക്ക് സാംസ്ക്കാരിക ഘോഷയാത്രയോടെ സമാപനമായി. തുമ്പപ്പൂ 2022 വാര്‍ഡുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ക്ക് വേദിയായതോടെ വീറും വാശിയും നിറഞ്ഞ മത്സരങ്ങളാണ് കഴിഞ്ഞ നാല് ദിവസങ്ങളിലായി വൈത്തിരിയില്‍ നടന്നത്. ഷൂട്ടൗട്ട് മുതല്‍ സാംസ്ക്കാരിക ഘോഷയാത്ര വരെ മത്സരയിനങ്ങളായി. ഉറിയടിയും കമ്പവലിയിലുമുള്പ്പെടെ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധ നേടി. വിധികര്‍ത്താക്കളെ വരെ ആശയക്കുഴപ്പത്തിലാക്കുന്ന പൂക്കള മത്സരമാണ് വിവിധ വാര്‍ഡുകളിലായി നടന്നത്. പ്രധാന മത്സരയിനങ്ങളിലൊന്നായ തിരുവാതിരകളികള്‍ കാണാന്‍ ആസ്വാദകര്‍ ഏറെയെത്തി.മത്സരങ്ങള്‍ ഒന്നിന്നൊന്ന് മികച്ചു നിന്നു. അവസാന ദിനത്തിലെ സാംസ്ക്കാരിക ഘോഷയാത്രയില്‍ നൂറ് കണക്കിന് ആളുകളാണ് അണിനിരന്നത്. മത്സര വീര്യം പ്രകടമാക്കിയ ഘോഷയാത്രയില്‍ വര്‍ണ്ണ കാഴ്ച്ചകളാണ് വിവിധ വാര്‍ഡുകള്‍ ഒരുക്കിയത്.സാംസ്കാരിക സമ്മേളനത്തോടെ പരിപാടികള്‍ക്ക് സമാപനമായി. സാംസ്ക്കാരിക സമ്മേളനം കേന്ദ്ര സാഹിത്യ അക്കാമി അവാര്‍ഡ് ജേതാവ് ഗജ രാമനുണ്ണി ഉത്ഘാഘാടനം ചെയ്തു.
- Advertisement -
- Advertisement -