ജില്ലയില്‍ ബ്ലഡ് ഡയറക്ടറി മൊബൈല്‍ ആപ്ലിക്കേഷനുമായി എസ്.എഫ്.ഐ. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്റ്റുഡന്‍സ് പാലിയേറ്റീവിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ബ്ലഡ് ഡയറക്ടറി തയ്യാറാക്കിയത്. ജില്ലയില്‍ 10 ദിവസത്തിനകം വിദ്യാര്‍ത്ഥികള്‍ അടക്കം പതിനായിരം പേരെ ഡയറക്ടറിയില്‍ ഉള്‍പെടുത്താനാണ് ഉദ്ദേശിക്കുന്നത്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന് പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷാഫി, സെക്രട്ടറി ജോബിന് കെ ജെയിംസ്, എന്‍.എസ് വൈഷ്ണവി തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -