- Advertisement -

- Advertisement -

കുടിവെള്ള പദ്ധതിയിലെ ആരോപണം അന്വേഷിക്കാന്‍ ഭരണസമിതി തീരുമാനം

0

 

എടവക പാലയാണ കുടിവെള്ള പദ്ധതിയില്‍ ഉയര്‍ന്നു വന്ന ആരോപണം അന്വേഷിക്കാന്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനം.പരാതി ചര്‍ച്ച ചെയ്യണമെന്ന അംഗങ്ങളുടെ ആവിശ്യത്തിലാണ് നാല് ജനപ്രതിനിധികളെയും രണ്ട് നിര്‍വ്വഹണ ഉദ്യോഗസ്ഥരെയും അന്വേഷിക്കാന്‍ നിശ്ചയിച്ചത്.ബ്ലോക്ക് പഞ്ചായത്ത് പ്രസി.ജസ്റ്റിന്‍ ബേബിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഭരണ സമിതി യോഗമാണ് തീരുമാനമെടുത്തത്.അന്വേഷണം യു.ഡി.എഫ് സമരത്തിന്റെ വിജയമെന്ന് പ്രതിപക്ഷം.വിവാദങ്ങള്‍ക്കിടെ കുടിവെള്ള പദ്ധതി ഉദ്ഘാടനം നാളെ.

എടവക പഞ്ചായത്തിലെ വാളേരി – പാലിയാണ കുന്ന് കുടിവെള്ള പദ്ധതിയുടെ പേരിലാണ് ആരോപണം ഉയര്‍ന്നത്.
8 ലക്ഷം രൂപ പാര്‍ട്ട് ബില്ല് നല്‍കിയ പദ്ധതി നിലവില്‍ പൂര്‍ത്തികരിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പറഞ്ഞു.അതെ സമയം അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും യു.ഡി.എഫ് സമരത്തിന്റെ വിജയമാണ് അന്വേഷണമെന്നും പ്രതിപക്ഷം പറഞ്ഞു അതിനിടയില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം നാളെ രാവിലെ നടക്കും.

 

Leave A Reply

Your email address will not be published.

You cannot copy content of this page