- Advertisement -

- Advertisement -

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

കെ.ടെറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സെപ്റ്റംബര്‍ 3,5 തീയതികളില്‍ വിതരണം ചെയ്യുന്നു. പരീക്ഷാ വിജയികള്‍ യഥാര്‍ത്ഥ ഹാള്‍ടിക്കറ്റുമായി ജില്ലാ വിദ്യഭ്യാസ ഓഫീസില്‍ എത്തി സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണമെന്ന് ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ അറിയിച്ചു.

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടൂര്‍ അംഗനവാടി കെട്ടിട നിര്‍മ്മാണത്തിനായി പത്ത് ലക്ഷം രൂപയുടെ ഭരണാനുമതിയായി.

ആധാര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണം

ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്ത എല്ലാ റേഷന്‍ കാര്‍ഡ് ഉപഭോക്താക്കളും സെപ്റ്റംബര്‍ 13 ന് മുന്‍പായി ലിങ്ക് ചെയ്യണമെന്ന സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം അക്ഷയ/റേഷന്‍കട മുഖേനെയോ താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് എത്തിയോ റേഷന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാവുന്നതാണ്.

ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം പുതുക്കാം

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയും ക്ഷേമനിധി ബോര്‍ഡില്‍ 2019 മാര്‍ച്ചു മുതല്‍ അംശാദായം അടയ്ക്കുന്നതില്‍ വീഴ്ച വന്നതു മൂലം അംഗത്വം റദ്ദായ അംഗങ്ങള്‍ക്ക് പിഴ സഹിതം അംശാദായം ഒടുക്കി അംഗത്വം പുന:സ്ഥാപിക്കുവാന്‍ സെപ്റ്റംബര്‍ 30 വരെ അവസരം നല്‍കുന്നു. അംഗത്വം റദ്ദായവര്‍ക്ക് ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ അംഗത്വ ബുക്ക് , ടിക്കറ്റ് അക്കൗണ്ട് ബുക്ക് , അവസാന മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചര്‍ എന്നിവ സഹിതം ജില്ലാ ക്ഷേമനിധി ഓഫീസില്‍ നേരിട്ടെത്തി അംഗത്വം പുതുക്കാവുന്നതാണെന്ന് ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

എം ബി എ സീറ്റൊഴിവ്

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) ന്റെ കീഴില്‍ ആലപ്പുഴ പുന്നപ്രയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്നോളജിയില്‍ എം ബി എ 2022- 2024 ബാച്ചിലേക്ക് എസ്.സി/എസ്.ടി ഉള്‍പ്പടെ ഏതാനും സീറ്റൊഴിവുണ്ട്. ദ്വിവത്സര ഫുള്‍ ടൈം എം.ബി.എ യില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് ഹ്യൂമന്‍ റിസോഴ്സ്. ഓപ്പറേഷന്‍സ് എന്നിവയില്‍ ഡ്യുവല്‍ സ്പെഷ്യലൈസേഷനാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847961842, 8301890068, 0477 2267602

സ്‌പോട്ട് അഡ്മിഷന്‍

മാനന്തവാടി മേരി മാതാ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ ബിരുദ കോഴ്‌സുകളില്‍ ഒഴിവുള്ള എസ്.സി/എസ്.ടി സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 4 നകം യോഗ്യതാ സര്‍ട്ടഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ സ്‌പോട്ട് അഡ്മിഷന് അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പാല്‍ അറിയിച്ചു.

താത്കാലിക നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ശുചീകരണ തൊഴിലാളി എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്തംബര്‍ 1 ന് മൂപ്പൈനാട് പഞ്ചായത്ത് ഹാളില്‍ നടക്കും. രാവിലെ 10 നാണ്് ഡോക്ടര്‍ നിയമന കൂടിക്കാഴ്ച്ച. യോഗ്യത – എം.ബി.ബി.എസും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിര രജിസ്ട്രേഷനും. രാവിലെ 10.30 : സ്റ്റാഫ് നഴ്സ് നിയമന കൂടിക്കാഴ്ച്ച. യോഗ്യത – ജി. എന്‍ എം/ ബി .എസ്.സി നഴ്സിങ്, കേരള നഴ്സിങ് കൗണ്‍സില്‍സില്‍ രജിസ്ട്രേഷന്‍. രാവിലെ 11.30 : ഫാര്‍മസിസ്റ്റ് നിയമന കൂടിക്കാഴ്ച്ച. യോഗ്യത – ബി.ഫാം/ഡി.ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഉച്ചയ്ക്ക് 12 : ശുചീകരണ തൊഴിലാളി നിയമന കൂടിക്കാഴ്ച്ച. യോഗ്യത എട്ടാം ക്ലാസ് പാസ്. എല്ലാ തസ്തികകളിലേക്കും ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം അഭിലഷണീയം. അപേക്ഷകര്‍ ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍, പകര്‍പ്പ് സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാക്കണം.

Leave A Reply

Your email address will not be published.

You cannot copy content of this page