- Advertisement -

- Advertisement -

ജില്ലയിലെ വന്യമൃഗ ശല്യം എഫ്.ആര്‍.എഫ് പ്രക്ഷോഭത്തിലേക്ക്

0

ജില്ലയിലെ വന്യമൃഗ ശല്യത്തിന് പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വന്യമൃഗ ശല്യത്തിന് ഒരു പരിഹാരവും നാളിതുവരെയുണ്ടായിട്ടില്ല. പട്ടാപകല്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. കൃഷിയിടങ്ങളും കൃഷിനാശവും ഏറി വരുകയാണ്. കാട്ടാനകളും മറ്റും കൃഷി നശിപ്പിച്ചാല്‍ നഷ്ടപരിഹാരത്തിന് മാസങ്ങളോളം വന വകുപ്പ് ഓഫീസുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥയാണ് ഉള്ളത്. വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്ന കാര്യത്തില്‍ വനം വകുപ്പ് അമ്പേ പരാജയമാണ്. നീര്‍വാരം പാക്കം പ്രദേശങ്ങളില്‍ കാട്ടാന ശല്യം ഏറിവരികയാണ്. റെയില്‍ ഫെന്‍സിംഗുകള്‍ സ്ഥാപിച്ചും കൂടുതല്‍ വാച്ചര്‍മാരെ നിയോഗിച്ചും കാടും നാടും വേര്‍ത്തിരിക്കാനുള്ള നടപടി ഉണ്ടാവണമെന്നും എഫ്.ആര്‍.എഫ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്താന്‍ സംസ്ഥാന കണ്‍വീനര്‍ എന്‍.ജെ.ചാക്കോ, ജില്ലാ കണ്‍വീനര്‍ എ.എന്‍. മുകുന്ദര്‍, ജില്ലാ സെക്രട്ടറി എ.സി.തോമസ്, ടി. ഇബ്രാഹീം, വിദ്യാധരന്‍ വൈദ്യര്‍, അപ്പച്ചന്‍ ചീങ്കല്ലേല്‍, എ. പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.സെപ്തംബര്‍ ഒന്നിന് മാനന്തവാടി ഡി.എഫ്.ഒ. ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page