പുല്പള്ളി: ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം കുറുവാദ്വീപ് നാളെ സഞ്ചാരികള്‍ക്കായി തുറക്കും. കാലവര്‍ഷത്തെ തുടര്‍ന്ന് മേയ് 30നാണ് അടച്ചത്. പ്രളയക്കെടുതിയെ തുടര്‍ന്ന് കുറുവാ ദ്വീപില്‍ മരങ്ങള്‍ വീഴുകയും മറ്റ് നാശ നഷ്ടങ്ങളുമുണ്ടായത് മൂലമാണ് തുറക്കാന്‍ വൈകിയതെന്നാണ് വനംവകുപ്പ് പറയുന്നത്. പാല്‍വെളിച്ചം-പാക്കം വഴി ദ്വീപിലേക്ക് 950 സഞ്ചാരികള്‍ക്കാണ് പ്രവേശനം. രാവിലെ 9 മുതല്‍ 3.30 വരെയാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ചങ്ങാടങ്ങളുള്പ്പെടെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. മുതിര്‍ന്നവര്‍ക്ക് 95, വിദ്യാര്‍ഥികള്‍ക്ക് 64, എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 10 വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. 39 ജീവനക്കാരെയാണ് വനംവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഒന്നേകാല്‍ കോടിയോളം രൂപയുടെ വരുമാനം നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ലഭിച്ചു. സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്ന് ചെതലയം റേഞ്ച് ഓഫീസര്‍ വി. രതീശന് പറഞ്ഞു.
- Advertisement -
- Advertisement -