കല്‍പ്പറ്റ ജയിലില്‍ പോകേണ്ടി വന്നാലും ആചാരലംഘനം നടക്കില്ല എന്ന് എസ്.റ്റി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ മോഹന്‍ദാസ്. ബി.ജെ.പി കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം ഭരിക്കുന്നത് ബി.ജെ.പിയാണ്, പിണാറായി സര്‍ക്കാര്‍ ഒരിക്കല്‍ ദു:ഖിക്കേണ്ടി വരും, കെ. സുരേന്ദ്രനെ രക്ഷിക്കാന്‍ ജയിലില്‍ പോകേണ്ടി വന്നാലും ആചാരലഘനം നടക്കില്ല, ഇപ്പോള്‍ നടക്കുന്നത് ഹിന്ദുവിന്റെ വിശ്വാസത്തെ അടിച്ചമര്‍ത്തുന്നതിന് തുല്യമാണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ അധ്യക്ഷത വഹിച്ചു. പി.ജി അനന്തകുമാര്‍. കെ. സദാനന്ദന്, പള്ളിയറ രാമന്, കെ. ശ്രീനിവാസന്, ഇ.പി ശിവദാസന്‍, കുട്ടാറ ദാമോദരന്‍, അഖില്‍ പ്രേം, എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -