- Advertisement -

- Advertisement -

മാനന്തവാടിയില്‍ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി

0

 

മാനന്തവാടി നഗരസഭയില്‍ യു.ഡി.എഫില്‍ പി.വി.എസ് മൂസ പൊതുമാരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു.ലേഖാ രാജീവന്‍ വികസന സ്റ്റാറ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് സി.പി.എം മത്സരിച്ചെങ്കിലും പരാജയപെടുകയായിരുന്നു.ഊഹാപോഹങ്ങളും അഭ്യൂഹങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഒടുവില്‍ ഡി.സി.സി. പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം കാര്യങ്ങള്‍ നടക്കുകയായിരുന്നു.ബാണാസുര സാഗര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍.ബിന്ദു ഭരാണാധികാരി ആയിരുന്നു.

മാനന്തവാടി നഗരസഭയില്‍ ഒഴിവ് വന്ന സ്റ്റാന്റിംഗ് കമ്മിയിലേക്ക് ലീഗിലെ പി.വി.എസ്.മൂസയും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി കുഴിനിലം വാര്‍ഡില്‍ റിബലായി ജയിക്കുകയും നിലവില്‍ കോണ്‍ഗ്രസില്‍ എത്തുകയും ചെയ്ത ലേഖാ രാജീവന്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് സി.പി.എം.ലെ അബ്ദുള്‍ ആസിഫ് മത്സരിച്ചെങ്കിലും സി.പി എം സി.പിഎം ന്റെ 16 വോട്ടുകള്‍ നേടി, യു.ഡി.എഫ് ആകട്ടെ തങ്ങളുടെ ഇരുപത് വോട്ടും നേടുകയും ചെയ്തു.ജൂനിയര്‍ സൂപ്രണ്ട് സ്വാമിനാഥന്‍, സീനിയര്‍ ക്ലര്‍ക്ക് വിജയശങ്കര്‍, നഗരസഭ സെക്രട്ടറി സന്തോഷ് മമ്പള്ളി തുടങ്ങിയവര്‍ ബിന്ദുവിന്റെ സഹായത്തിനുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page