- Advertisement -

- Advertisement -

മീനങ്ങാടിയില്‍ പൂപ്പല്‍ പിടിച്ച പന്നി ഇറച്ചി പിടിച്ചു

0

ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ മീനങ്ങാടിയിലെ ഫ്രഷ് പന്നിസ്റ്റാളില്‍ നിന്നും നിന്നും പൂപ്പല്‍ ബാധിച്ച പന്നിയിറച്ചി പിടിച്ചു.പന്നിസ്റ്റാള്‍ ആരോഗ്യവകുപ്പധികൃതര്‍ പൂട്ടിച്ചു.ഇന്ന് രാവിലെ ഒന്‍പതരയോടെ മീനങ്ങാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീതയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാര്‍ക്കറ്റ് റോഡിന് സമീപത്തെ ഫ്രഷ് പന്നി സ്റ്റാളില്‍ നിന്നും പഴകിയ പന്നിമാംസം കണ്ടെത്തിയത്.25 കിലോയോളം വരുന്ന മാംസം പൂപ്പല്‍ നിറഞ്ഞ അവസ്ഥയിലാണുണ്ടായിരുന്നത്.സ്ഥാപനത്തില്‍ നിന്നും ഹെല്‍ത്ത് കാര്‍ഡോ മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ലൈസന്‍സോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ലൈസന്‍സാണ് സ്ഥാപനത്തിലുണ്ടായിരുന്നജീവനക്കാരന്‍ ഹാജരാക്കിയതെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീത പറഞ്ഞു. സ്ഥാപനം അടച്ചു പൂട്ടുകയും കണ്ടെടുത്ത മാംസം ആരോഗ്യ വകുപ്പ് പെനോയില്‍ ഒഴിച്ച് നശിപ്പിക്കുകയും ചെയ്തു.

 

Leave A Reply

Your email address will not be published.

You cannot copy content of this page