- Advertisement -

- Advertisement -

രാജ്യത്തിന്റെ 75-ാം സ്വതന്ത്ര്യദിനം സുല്‍ത്താന്‍ബത്തേരി നഗരസഭ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

0

രാജ്യത്തിന്റെ 75-ാം വാര്‍ഷികമാണ് സുല്‍ത്താന്‍ബത്തേരി നഗരസഭ സമുചിതമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ നഗരസഭ അങ്കണത്തില്‍ ചെയര്‍മാന്‍ ടി കെ രമേശ് പതാക ഉയര്‍ത്തി. തുടര്‍ന്ന് ടൗണില്‍ സ്വാതന്ത്രദിന സന്ദേശ റാലി നടത്തി. റാലിക്കുശേഷം ടൗണ്‍ഹാളില്‍ സ്വാതന്ത്ര്യദിന സദസ്സ് സംഘടിപ്പിച്ചു. പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ബത്തേരി സെന്റ്മേരീസ് കോളജ് പ്രൊഫ. സി എസ് ശ്രീജിത്ത് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ വിവധ കലാപരിപാടികളും അരങ്ങേറി. താലൂക്ക് ആശുപത്രി, വ്യാപാരികള്‍, ക്ലബ്ബുകള്‍, വിവിധ സന്നദ്ധ- ട്രേഡ് യൂണിയന്‍ സംഘടനകളും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.

Leave A Reply

Your email address will not be published.

You cannot copy content of this page