- Advertisement -

- Advertisement -

75- ാം സ്വതന്ത്ര്യ ദിനം ജില്ലയില്‍ വിപുലമായ ആഘോഷം

0

ജില്ലയില്‍ വിവിധ ഇടങ്ങളില്‍ വിപുലമായ രീതിയില്‍ സ്വതന്ത്ര്യദിനം ആഘോഷിച്ചു.സ്വാതന്ത്ര്യ സമരത്തില്‍ വയനാട് ജില്ലയ്ക്ക് ഉള്ളത് ഒഴിച്ചുകൂടാന്‍ ആവാത്ത പങ്കാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം

വയനാട് പ്രസ് ക്ലബ്ബില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

സ്വാതന്ത്ര്യ ദിനം ആഘോഷ പരിപാടിയുടെ ഭാഗമായി പ്രസ് ക്ലബ് പ്രസിഡന്റ് എസ് ഗിരീഷ് പതാകയുയര്‍ത്തി എം കമല്‍, കെ മുസ്തഫ, നിസാം കെ അബ്ദുല്ല, ഹാഷിം കെ മുഹമ്മദ്, ജിന്‍സ് തോട്ടുംകര, ജോമോന്‍ ജോസഫ്, ജയ്‌സണ്‍, ജിനു നാരായണന്‍, അനീസ് അലി എന്നിവര്‍ സംബന്ധിച്ചു.

സ്‌ക്കൂളില്‍ സ്വാതന്ത്രദിനം ആഘോഷിച്ചു

മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യുപി സ്‌ക്കൂളില്‍ സ്വാതന്ത്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.സിസ്റ്റര്‍ റോഷ്‌നപതാക ഉയര്‍ത്തി. സ്വതന്ത്ര ദിന സന്ദേശം, ദേശഭക്തിഗാനാലാപനം, ബാന്റ് സെറ്റിന്റ് അകമ്പടിയോടെ വര്‍ണ്ണശബളമായ റാലി എന്നിവയും ഉണ്ടായിരുന്നു.അസോസിയേഷന്‍ ഓഫ് ആട്ടോ മൊബൈല്‍ സ് വര്‍ക്ക്‌ഷോപ്‌സ് കേരള മാനന്തവാടി യൂണിറ്റിന്റ് ആഭിമുഖ്യത്തില്‍ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ബൈക്ക് റാലി സംഘടിപ്പിച്ചു. എന്‍ പ്രശാന്തന്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ പെന്‍ഷനുകള്‍ വിതരണം ചെയ്യുകയും, ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുകയും ചെയ്തു.ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡി എം ഒ ഡോ: കെ സക്കീന പതാക ഉയര്‍ത്തി. ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങള്‍, മധുര വിതരണം എന്നിവയും ഉണ്ടായിരുന്നു.ആറാട്ടുതറ സെന്റ് തോമസ് ചര്‍ച്ചില്‍ ഫാ: തോമസ് ഒറ്റപ്‌ളാക്കല്‍ പതാക ഉയര്‍ത്തി.എടവക പാതരിച്ചാല്‍ അംഗന്‍വാടിയില്‍ ഗ്രാമപഞ്ചായത്തംഗം ലതാ വിജയന്‍ പതാക ഉയര്‍ത്തി. ലില്ലി സണ്ണി അധ്യക്ഷത വഹിച്ചു.കുറുക്കന്‍ മൂല എല്‍ പി സ്‌ക്കൂളില്‍ സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി തോമസ് വയനാട്, ഷാജി, ഷാന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ഒരുമയുടെ സംഗീതം അവതരിപ്പിച്ചു.രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കാളികളായി.

 

സ്വാതന്ത്ര ദിനം ആഘോഷിച്ചു

സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി മേപ്പാടി ജോ്യതിവെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്‍സ് ഇനിഷേറ്റീവ് ഇന്‍ പാലിയേറ്റീവിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ മേപ്പാടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിജേഷ് മുഖ്യാതിതിയായിരുന്നു.

വിദ്യാലയങ്ങളും, വിവിധ ക്ലബുകളും
ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നെന്‍മേനിയിലെ വിദ്യാലയങ്ങളും, വിവിധ ക്ലബുകളും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.ചീരാല്‍ എ.യു.പി സ്‌ക്കൂളില്‍ പി.ടി.എ പ്രസിഡന്റ് എം.എ സുരേഷ് പതാക ഉയര്‍ത്തി തുടര്‍ന്ന് ചീരാല്‍ ടൗണിലേക്ക് റാലി നടത്തി. റാലിക്കു ശേഷം മധുരവിതരണവും കലാപരിപാടികളും സംഘടിപ്പിച്ചു.

സ്വതന്ത്ര്യ ദിനത്തില്‍ വര്‍ണാഭമായ ഘോഷയാത്ര

കമ്പളക്കാട് ഗവ: യു പി സ്‌കൂള്‍ സ്വതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ഘോഷയാത്രയും വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ഷേര്‍ളി തോമസ് പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ ബി നസീമ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. പി ടി എ പ്രസിഡണ്ട് ഷമീര്‍ കോരന്‍ കുന്നന്‍ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അസ്ലം ബാവ, പി ടി എ വൈസ് പ്രസിഡന്റ് മുനീര്‍ സി കെ, സീനിയര്‍ അസിസ്റ്റന്റ് റോസ് മേരി , സ്റ്റാഫ് സെക്രട്ടറി ദീപ, എസ് ആര്‍ ജി കണ്‍വീനര്‍ ഷംന എന്നിവര്‍ സംസാരിച്ചു.

 

സ്വാതന്ത്ര്യദിന റാലിയില്‍
ആയിരങ്ങള്‍ അണിനിരന്നു

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്ര്യദിന റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു

വാഹനറാലിയും സ്വാതന്ത്രദിന
സന്ദേശ റാലിയും നടത്തി

ഐഎന്‍ടിയുസി മീനങ്ങാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര ദിനാഘോഷ വാഹനറാലിയും സ്വാതന്ത്രദിന സന്ദേശ റാലിയും നടത്തി.

സ്വാതന്ത്ര ദിനം ആഘോഷിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളമുണ്ട യൂണിറ്റ് സ്വാതന്ത്ര്യദിനാഘോഷവും,മധുര വിതരണവും,ബസ് ഷെല്‍ട്ടര്‍ ശുചീകരിക്കുകയും ചെയ്തു. പ്രസിഡണ്ട് നാസര്‍, സെക്രട്ടറി സാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വാര്‍ഡംഗം പി രാധ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ജംഷീര്‍ അധ്യക്ഷനായിരുന്നു. 75 വയസ്സിന് മുകളില്‍ പ്രായമായ ആളുകളെ ചടങ്ങില്‍ ആദരിച്ചു. മുതക്കര ഗവ.എല്‍ പി സ്‌കൂളില്‍. നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കല്യാണി ഉദ്ഘാടനം ചെയ്തു, പിടിഎ പ്രസിഡണ്ട് പ്രകാശന്‍ അധ്യക്ഷനായിരുന്നു.

സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍ പ്രദര്‍ശിപ്പിച്ചു

വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പത്രപ്രദര്‍ശനം ശ്രദ്ധേയമായി. സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍ യുവതലമുറയ്ക്ക് പുത്തന്‍ അനുഭവമായി.വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍. സ്വാതന്ത്രദിനത്തോടനുബന്ധിച്ചാണ് സ്വാതന്ത്ര സമര കാലഘട്ടങ്ങളിലെ പത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചത്. പത്രവാര്‍ത്തകളും ചിത്രങ്ങളും പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അനുഭവമായി.

വര്‍ണ്ണാഭമായി  സ്വാതന്ത്ര്യദിനാഘോഷം.

കൊച്ചു ഗാന്ധിമാരും നെഹ്രുവും ഭഗത് സിങ്ങും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളും കൊച്ചു ഭാരതാംബയുമൊക്കെ അണി നിരന്ന് തരിയോട് ജി എല്‍ പി സ്കൂള്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലി വര്‍ണ്ണാഭമായി. തുടര്‍ന്ന് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങ് മുതിര്‍ന്ന വിമുക്ത ഭടന്‍ ഇ എം സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് വേണ്ടി ചെയ്ത വിശിഷ്ട സേവനത്തിന് അദ്ദേഹത്തെ ചടങ്ങില്‍ വെച്ച് ആദരിച്ചു. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.

ആസാദീ കാ അമൃദ് മഹോത്സവ് കാമ്പയിന്‍റെ ഭാഗമായി സ്കൂളില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അമ്മയും കുട്ടിയും പങ്കെടുത്ത അഭിമാന ഭാരതം പ്രശ്നോത്തരി പങ്കാളിത്തം കൊണ്ടും വ്യത്യസ്തത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. പി ടി എ വൈസ് പ്രസിഡന്‍റ് സന്തോഷ് കോരംകുളം, എം പി ടി എ പ്രസിഡന്‍റ് രാധിക ശ്രീരാഗ്, പ്രജുഷ ദിലീപ്, എം പി കെ ഗിരീഷ്കുമാര്‍, പി കെ ജയചന്ദ്രന്‍, സി സി ഷാലി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page