- Advertisement -

- Advertisement -

ദീപാലംകൃതമായി സബ്ബ് കളക്ടര്‍ ഓഫിസും താലൂക്ക് ഓഫീസും

0

 

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ത്രിവര്‍ണ്ണ പ്രഭയില്‍ മാനന്തവാടിയിലെ
ദീപാലകൃതമായി സബ്ബ് കളക്ടര്‍ ഓഫിസും താലൂക്ക് ഓഫീസും.കണ്ണഞ്ചിപ്പിക്കുന്ന കാഴച മാനന്തവാടിക്കാരെസംബന്ധിച്ച് ഏറെ വര്‍ണ്ണാഭവുമാണ്.

സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി സബ്ബ് കളക്ടര്‍ ഓഫിസും താലൂക്ക് ഓഫീസും വൈദ്യുതദീപങ്ങളാല്‍ വര്‍ണ്ണാഭമായി.75-ാം വാര്‍ഷികം സര്‍ക്കാര്‍ സ്ഥാപനങ്ങളും വാണിജ്യസ്ഥാപനങ്ങളുമുള്‍പ്പെടെ നാട് മുഴുവന്‍ ആഘോഷമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജീവനക്കാര്‍ ചേര്‍ന്ന് ഓഫീസ് അലങ്കരിച്ചത്.പരിസരങ്ങള്‍ വൃത്തിയാക്കിയ ശേഷം ഓഫീസ് പരിസരത്തുള്ള മരങ്ങളും കെട്ടിടവുമെല്ലാം ദീപാലങ്കാരങ്ങാല്‍ വര്‍ണ്ണാഭമാക്കിയിട്ടുണ്ട്.ആഗസ്ത് 15 ന് വൈകുന്നേരം വരെ ഇവ പ്രകാശിപ്പിക്കും. ആഗസ്ത് 15 ന് പതിവ് പോലെ പതാക ഉയര്‍ത്തുകയും ചെയ്യും. തതാലൂക്ക് ഓഫിസ് മുറ്റത്ത് എഴുപത്തിയഞ്ചാം സ്വാതന്ത്രദിനത്തിത്തോടനുബന്ധിച്ച് എഴുപത്തിയഞ്ച് മണ്‍ചിരാതുകള്‍ കത്തിച്ചതും കാഴ്ചയുടെ വിരുന്നൊരുക്കി. മാനന്തവാടി സബ്ബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മിയാണ് ചിരാതുകള്‍ തെളിയിച്ചുത്.ഹര്‍ ഘര്‍ തിരംഗ ജില്ലയില്‍ എല്ലാവരും ഉല്‍സവമായി ഏറ്റ് എടുത്തുവെന്നും ദുരിഭാഗം വീടുകളിലും ഓഫിസുകളിലും ഉള്‍പ്പെടെ എല്ലയിടത്തും ദേശിയ പാതക ഉയര്‍ത്തിയെന്നും സബ്ബ് കളക്ടര്‍ പറഞ്ഞു.തഹസില്‍ദാര്‍ എം ജെ അഗസ്റ്റിന്‍,ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി രാകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മുഴുവന്‍ ജീവനക്കാരുടെയും സഹകരണത്തോടെ ഓഫീസും പരിസരവും വര്‍ണ്ണാഭമാക്കിയത്.

 

Leave A Reply

Your email address will not be published.

You cannot copy content of this page