- Advertisement -

- Advertisement -

തിരംഗ യാത്ര 14 ന്  മാനന്തവാടിയില്‍ 

0

 

ആസാദ് കി അമൃത മഹോത്സവം 75-ാം സ്വാതന്ത്ര്യ ദിനാഘോഷം തിരംഗ യാത്ര 14 ന് മാനന്തവാടിയില്‍ നടക്കും. ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.പി.മധു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.യാത്രയുടെ ഭാഗമായി 14 ന് രാവിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മാനന്തവാടി പഴശ്ശി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തും.തുടര്‍ന്ന് നഗരം ചുറ്റി ഘോഷയാത്ര നടത്തും.

കേന്ദ്ര സര്‍ക്കാര്‍ 75-ാം സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയില്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ബി.ജെ.പി തിരംഗ യാത്ര നടത്തുന്നത്.ഘോഷയാത്ര ഗാന്ധി പാര്‍ക്കില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.പി.മധു പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി.നേതാക്കളായ കെ.മോഹന്‍ദാസ്,വില്‍ഫ്രഡ് ജോസ്,കണ്ണന്‍ കണിയാരം,ഷിംജിത്ത് കണിയാരം,പുനത്തില്‍ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page