കമ്പളക്കാട് പ്രകൃതി മനോഹരമായ കുറുമ്പാലക്കോട്ട മലയില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു. യാതൊരുവിധ നിയന്ത്രണങ്ങളും നിലവിലില്ലാത്തതിനാല്‍ സഞ്ചരികളുടെ മാലിന്യ നിക്ഷേപത്തിന് കുറവില്ല. കൂടാതെ സാമൂഹ്യവിരുദ്ധരുടെ ശല്യവും വര്‍ദ്ധിച്ചുവരികയാണ്. നിരവധി സഞ്ചാരികളാണ് ദിവസേന ഇവിടെ എത്തുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള സഞ്ചാരികളാണ് ഏറെയും. ഇവിടെ എത്തുന്ന സഞ്ചാരികള്‍ രാത്രിയാകുന്നതോടെ മദ്യപാനവും ബഹളവും കാരണം പ്രദേശവാസികള്‍ക്കും ഇപ്പോള്‍ സഞ്ചാരികള്‍ ബുദ്ധിമുട്ടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ ഇവിടെയെത്തുന്ന സഞ്ചാരികളില്‍നിന്നും തറവാടകയടക്കം ടെന്റിനും മറ്റു അവശ്യ സാധനങ്ങള്‍ക്കും അമിത വില ഈടാക്കുന്നതായി സഞ്ചാരികളും പരാതി പറയുന്നുണ്ട്. ഇപ്പോള്‍ കുറുമ്പാലകോട്ടയിലേക്ക് സഞ്ചാരികളുടെ സന്ദര്‍ശന സമയം രാത്രി 7 മണിവരെയാക്കി ചുരുക്കിയിട്ടുണ്ട്. എത്രയും വേഗം കുറുമ്പാലകോട്ടയില്‍ അവശ്യം വേണ്ട സൗകര്യങ്ങളും, മാലിന്യം കുന്നുകൂടാതിരിക്കാനുള്ള നിയന്ത്രണങ്ങളും, മദ്യപാനവും മറ്റും നിരോധിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
- Advertisement -
- Advertisement -