- Advertisement -

- Advertisement -

ദാറുല്‍ഫലാഹില്‍ ഇസ്ലാമിയ്യ:യുടെ മീലാദാഘോഷങ്ങള്‍ നവംബര്‍ 28 ന് സമാപിക്കും

0

ദാറുല്‍ഫലാഹില്‍ ഇസ്ലാമിയ്യ:യുടെ ഈവര്‍ഷത്തെ മീലാദാഘോഷങ്ങള്‍ നവംബര്‍ 28 ന് ബുധനാഴ്ച്ച ആത്മീയ സമ്മേളനത്തോടെ സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മീലാദാഘോഷങ്ങളുടെ ഭാഗമായി ഈ മാസം 24 മുതല്‍ ആരംഭിച്ച ബ്രീസ് ഓഫ് മദീനയോടനുബന്ധിച്ച് പാരന്റ് സമ്മിറ്റ്, ഗ്രീന്‍വാലി ഫെസ്റ്റ്, മഹല്ല് സ്ഥാപന പര്യടനം എന്നിവ നടത്തിയിരുന്നു. 28 ന് പ്രാസ്ഥാനിക സംഗമത്തില്‍ മുഹമ്മദലി സഖാഫി വള്ളിയാട് വിഷയാവതരണം നടത്തും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Leave A Reply

Your email address will not be published.

You cannot copy content of this page