തോട്ടം തൊഴിലാളികളുടെ പ്രതിദിന വേതനം 600 രൂപയാക്കി വര്‍ദ്ധിച്ച് സേവന വേതന വ്യവസ്ഥകള്‍ പുനര്നിര്ണ്ണയിക്കണമെന്നാവശ്യപ്പെട്ട് വയനാട് എസ്റ്റേറ്റ് മസ്ദുര്‍ സംഘം ബി.എം.എസിന്റെ നേതൃത്വത്തില്‍ ഈ മാസം 29 ന് സൂചനാ പണിമുടക്കും ജില്ലാ ലേബര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. തോട്ടം തൊഴിലാളികളുടെ മുന്‍ ആവശ്യമായ പ്രതിദിന വേതനം 500 രൂപയെന്നും വാസയോഗ്യമായ വീടും എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഉടന്‍ നടപ്പിലാക്കാം എന്ന തിരഞ്ഞെടുപ്പു വാഗ്ദാനം അട്ടിമറിക്കുന്നത് തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്നും നേതാക്കള്‍ പറഞ്ഞു.
- Advertisement -
- Advertisement -