- Advertisement -

- Advertisement -

കുണ്ടും കുഴിയുമായി മാനന്തവാടിയിലെ എരുമത്തെരുവ് -ചൂട്ടക്കടവ് റോഡ്

0

എരുമത്തെരുവിനെയും ചൂട്ടക്കടവിനെയും ബന്ധിപ്പിക്കുന്ന രണ്ട് കിലോമീറ്ററോളം വരുന്ന റോഡാണ് പൊട്ടിപൊളിഞ്ഞ് കിടക്കുന്നത്‌നിരവനധി വിദ്യാര്‍ത്ഥികള്‍ ദിനം പ്രതി ഈ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്. കൂടാതെ നിരവധി വാഹനങ്ങളും കടന്നുപോകുന്നുണ്ട്. മൂന്നു സ്‌കൂളുകളാണ് ഈ റോഡിന്റെ പരിസരത്തുളത്.നന്നാക്കാനായി ആവശ്യമുയരുമ്പോഴൊക്കെ പല ന്യായങ്ങളും നിരത്തി പ്രശ്‌നം തണുപ്പിക്കാനാണ് അധികൃതര്‍ ശ്രമിച്ചുവന്നിട്ടുള്ളത്.മഴക്കാലത്തില്‍ യാത്രാ ദുരിതം നേരിടുകയാണ്.നാട്ടുകാരും വിദ്യാര്‍ത്ഥികളും
കരാറുകാരന്റെ അനാസ്ഥ കാരണമാണ് റോഡിന്റെ അറ്റകുറ്റപ്പണി നീളുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. അധികൃതരുടെയും കരാറുകാരന്റെയും നടപടികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.

 

Leave A Reply

Your email address will not be published.

You cannot copy content of this page