- Advertisement -

- Advertisement -

ജനങ്ങളെ പട്ടിണിയിലാക്കുന്ന സമീപനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം

0

പാവപ്പെട്ട ജനങ്ങളെ പട്ടിണിയിലാക്കുന്ന സമീപനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് എംഎല്‍എ ഐ.സി.ബാലകൃഷ്ണന്‍.പുല്‍പ്പള്ളിയില്‍ ഗ്രാമ പഞ്ചായത്തിന്റെ നേത്യത്യത്തില്‍ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പുല്‍പ്പള്ളി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.പഞ്ചായത്തിന്റെ 20 വാര്‍ഡുകളില്‍ നിന്നായി ആയിരക്കണക്കിന് തൊഴിലാളികളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അധ്യക്ഷനായിരുന്നു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ഡി കരുണാകരന്‍, ജോളി നരിതൂക്കി, അനില്‍ സി. കുമാര്‍, ശ്രീദേവി മുല്ലയ്ക്കല്‍ ശോഭന സുകു,ജോമറ്റ്, മണി പാമ്പനാല്‍, രാജു തോണിക്കടവ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page