- Advertisement -

- Advertisement -

ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു

0

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. സുൽത്താൻ ബത്തേരി കുപ്പാടി വേങ്ങൂർ പല്ലാട്ട് ഷംസുദ്ദീൻ – നസീറ ദമ്പതികളുടെ മകൾ സന ഫാത്തിമ (9) മരിച്ചത്. കുപ്പാടി മൂന്നാംമൈലിൽ ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ ഇന്ന് രാവിലെ ആറരയോടെയാണ് അപകടം. മുട്ടിലിലുള്ള മാതാവിന്റെ വീട്ടിൽ നിന്നും വേങ്ങൂരിലുള്ള വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. പരുക്കേറ്റ സന ഫാത്തിമയെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേയാണ് മരണം സംഭവിച്ചത്.
മൂലങ്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ് സന ഫാത്തിമ. കുട്ടിയോടൊപ്പം മാതാവ് നസീറ, ഇളയ സഹോദരൻ, മാതാവിന്റെ പിതാവ് എന്നിവരും ഓട്ടോയിൽ ഒപ്പമുണ്ടായിരുന്നു. അപകടത്തിൽ നസീറയ്ക്ക് നിസാര പരുക്കേറ്റു. ഓട്ടോറിക്ഷ ഓടിച്ചിരുന്നത് നസീറയുടെ സഹോദരൻ റിയാസായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page