- Advertisement -

- Advertisement -

കുഴല്‍പ്പണം പിടികൂടി

0

മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പണവുമായി കര്‍ണാടക സ്വദേശിയെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതര്‍ പിടികൂടി. മൈസൂര്‍ നഞ്ചന്‍കോട് സ്വദേശി എന്‍ ചേതന്‍(40)നെയാണ് പിടികൂടിയത്. ഇയാളില്‍ നിന്നും മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 10 പത്ത് ലക്ഷം രൂപ പിടിച്ചെടുത്തു. ബാഗിലാക്കിയ നിലയില്‍ കാറിന്റെ ഡിക്കിയിലാക്കിയായിരുന്നു പണം സൂക്ഷിച്ചിരുന്നത്. വാഹന പരിശോധനക്കിടെയാണ് പണംകണ്ടെത്തിയത്. ഇയാള്‍ സഞ്ചരിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി ഷറഫൂദ്ദീന്റെ നേതൃത്വത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി എച്ച് ഷഫീഖ്, പ്രിവന്റീവ് ഓഫീസര്‍മാരായ എം സി ഷിജു, വി അബ്ദുള്‍സലീം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം ടി അമല്‍തോമസ്, എം പി ഷഫീഖ്, വനിതാസിവില്‍ ഓഫീസര്‍മാരായ പി എന്‍ ശ്രീജമോള്‍, എന്‍ എസ് ശ്രീജിന എന്നിവരടങ്ങുന്ന സംഘമാണ് വാഹനത്തില്‍ കടത്താന്‍ശ്രമിച്ച പണം പിടികൂടിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page