നൂല്‍പ്പുഴപഞ്ചായത്ത് ആസ്ഥാനമായ നായക്കെട്ടയില്‍ കഴിഞ്ഞ നാലുദിവസമായി സംഘടിപ്പിച്ച എബിസിഡി ക്യാംപെയിനിലാണ് പഞ്ചായത്തിലെ രണ്ടായിത്തിലേറെ ഗോത്രകുടുംബങ്ങള്‍ക്ക് അടിസ്ഥാന ആധികാരിക രേഖകള്‍ ലഭിച്ചത.്‌വിവിധ സര്‍ക്കാര്‍ വകുപ്പുകളും തപാല്‍ വകുപ്പും കൈകോര്‍ത്താണ് രേഖകള്‍ നല്‍കിയത്. നായ്കെട്ടി എ എല്‍ പി സ്‌കൂള്‍ ഹാളിലാണ് ക്യാംപെയിന്‍ നടത്തിയത്. നൂല്‍്പ്പുഴ പഞ്ചായത്ത് ഭരണസമിതിയുടെ സഹകരണത്തോടെ നടത്തിയ ക്യാംപെയിന് സബ് കലക്ടര്‍ ശ്രീലക്ഷ്മി ഐ എ എസ് നേരിട്ടാണ് നേതൃത്വം നല്‍കിയത്.20 അക്ഷയ കൗണ്ടറുകളിലൂടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകളിലൂടെയുമാണ് നാലുദിവസംകൊണ്ട് രണ്ടായിരം അപേക്ഷകളിന്‍മേല്‍ തത്സമയം നടപടികള്‍ കൈകൊണ്ടത്. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഉടനടി തെറ്റു തിരുത്തി നല്‍കുകയും രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ നല്‍കുകയും ചെയ്തു.സെപ്റ്റംബര്‍ മുപ്പതിനകം പഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ക്കും രേഖകള്‍ പൂര്‍ണ്ണമായി നല്‍കുമെന്നും തുടര്‍ന്ന് അടിസ്ഥാന ആധികാരിക രേഖ നടപ്പിലാക്കിയ പഞ്ചായത്ത് എന്ന പ്രഖ്യാപനം നടത്തുമെന്നും പ്രസിഡണ്ട് ഷീജ സതീഷ് പറഞ്ഞു.
ഇത് എല്ലാപഞ്ചായത്തുകളിലും നടപ്പാക്കാനുമാണ് ജില്ലാഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ അടിസ്ഥാന രേഖകള്‍ ഇല്ലാത്തതും നഷ്ടപ്പെട്ടവര്‍ക്കും ഇവ എടുക്കാനും ഡിജിലോക്കര്‍ സംവിധാനത്തിലൂടെ സൂക്ഷിക്കാനും സാധിക്കും.
- Advertisement -
- Advertisement -
Sign in / Join
Sign in
Recover your password.
A password will be e-mailed to you.