പുല്‍പ്പള്ളി: ഭരണഘടന ഉയര്‍ത്തുന്ന മൂല്യങ്ങളേക്കാള്‍ വലുത് ആചാരങ്ങളും അന്തവിശ്വാസങ്ങളുമാണെന്ന് അലമുറയിടുന്നവര്‍ക്കു മുന്പില് അപ്രസക്തമാകുന്ന ഭരണഘടനയെ ഉയര്‍ത്തിക്കാണിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നവംബര്‍ 26 ഭരണഘടനാ സംരക്ഷണദിനമായി ആചരിച്ചു. പുല്‍പ്പള്ളിയില്‍ നടന്ന വിദ്യാര്‍ത്ഥി സദസ്സ് എസ്.എഫ്.ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. എല്‍ദോസ് മത്തായി അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എന്‍.എസ് വൈഷ്ണവി. അതുല്‍ ടി.ചാക്കോ, എന്നിവര്‍ സംസാരിച്ചു. ജിഷ്ണു ഷാജി സ്വാഗതവും അലീന ജോയ് നന്ദിയും പറഞ്ഞു.
- Advertisement -
- Advertisement -