- Advertisement -

- Advertisement -

ലഹരിക്കടത്ത്:സ്‌പെഷ്യല്‍ ഡ്രൈവ് സജീവമാക്കും.

0

കര്‍ണാടകയില്‍ നിന്നും വയനാട് വഴി ലഹരി-മയക്കുമരുന്ന് കടത്ത് തടയുന്നതിന് സ്‌പെഷ്യല്‍ ഡ്രൈവ് സജീവമാക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് അറിയിച്ചു.കര്‍ണാടകയില്‍ നിന്നും വയനാട് വഴി എം.ഡി.എം.എ ഉള്‍പ്പടെ ലഹരിക്കടത്ത് ശ്രദ്ധയില്‍പ്പെട്ടുണ്ട്.കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മൂന്ന് എം.ഡി.എം.എ കേസുകളില്‍ പ്രതികളെ പിടികൂടിയിട്ടുണ്ട്.ഇതിനെതിരെ കര്‍ശന നിയമ നടപടിയുണ്ടാകും.സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പ്പനക്കാര്‍,ഏജന്റുമാര്‍,കടകള്‍ എന്നിവ പോലീസ് നിരീക്ഷിച്ചു വരുന്നുണ്ട്. വില്പനക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടിയുണ്ടാകും. ജനമൈത്രി പോലിസിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടത്തും. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൈബര്‍ സുരക്ഷ കൂടി ഉള്‍പ്പെടുത്തിയുള്ള ബോധവല്‍ക്കരണമാണ് നടക്കുന്നത്. വൈത്തിരി സ്‌കൂളില്‍ ഇതിന് തുടക്കമായി കഴിഞ്ഞതായും എല്ലാ സ്‌കൂളുകളിലും ബോധവല്‍ക്കരണ പരിപാടി നടത്തുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page