- Advertisement -

- Advertisement -

പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

0

തിരുനെല്ലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ 16 കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി ആളില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.തിരുനെല്ലി അപ്പപാറ മുള്ളത്തുപാടം എം.എം റാസില്‍ (19)നെയാണ് തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ പി എല്‍ ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്. രാവിലെ സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥിനിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെ കുട്ടിയെ യുവാവ് തിരിച്ച് ടൗണില്‍ കൊണ്ട് വിടുകയായിരുന്നു. പ്രതിക്കെതിരെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തതിനുള്ള വിവിധ വകുപ്പുകള്‍ പ്രകാരവും, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത ഇയാളെ രാവിലെ കോടതിയില്‍ ഹാജരാക്കും. റാസില്‍ മുമ്പ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവു കേസിലെ പ്രതിയുമാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page