- Advertisement -

- Advertisement -

പേര്യ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു- ജില്ലാ പോലീസ് മേധാവി

0

ശക്തമായ മഴപെയ്ത് ഉരുള്‍പൊട്ടി പേര്യ ചുരത്തില്‍ റോഡ് തകര്‍ന്ന് ഗതാഗതം തടസപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചിരുന്നു. എന്നാല്‍ വീണ്ടും മഴ ശക്തി പ്രാപിച്ചതിനാല്‍ റോഡ് ഇടിയാന്‍ സാധ്യതയുള്ളതുകൊണ്ട് കണ്ണൂര്‍ ജില്ലാ ഭരണകൂടം ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബസുകളും, ചെറുവാഹനങ്ങളും പാല്‍ചുരം വഴിയും, ചരക്ക് വാഹനങ്ങളും/ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും കുറ്റ്യാടി -താമരശ്ശേരി ചുരം വഴിയും പോകേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി ശ്രീ. ആര്‍. ആനന്ദ് ഐ. പി.എസ് അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page