- Advertisement -

- Advertisement -

ടെണ്ടര്‍ ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും പണി നടക്കാതെ പുതിയിടം റോഡ്

0

തവിഞ്ഞാല്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ റോഡാണ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടും പണി നടക്കാതെ നീണ്ടു പോകുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെറ്റീരിയല്‍ കോസ്റ്റ് ഉപയോഗപ്പെടുത്തിയാണ് റോഡ് പണി നടകേണ്ടത്.തലപ്പുഴയില്‍ നിന്നും പുതിയിടത്തേക്ക് പോകുന്ന റോഡില്‍ ഭാസ്‌ക്കരന്‍ കയറ്റത്ത് ഏകദേശം തൊണ്ണൂറ് മീറ്റര്‍ ദൂരമാണ് പൊട്ടിപൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായത്.കുത്തനെയുള്ള ഇറക്കമായതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പൊടുന്നതും ഇവിടെ പതിവ് സംഭവമാണ്.മെറ്റീരിയല്‍ സാധനങ്ങള്‍ ഇറക്കുന്നതിനായി മാസങ്ങള്‍ക്ക് മുന്‍പ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തികരിച്ചെങ്കിലും നാളിതു വരെയായിട്ടും പണിതുടങ്ങാന്‍ കഴിയാത്തതിനാല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരിക്കയാണ് സിപിഐ.മഴ കൂടി ആയതോടെ റോഡ് പൊട്ടി പൊളിഞ്ഞ് വന്‍ ഗര്‍ത്തവും രൂപപ്പെട്ടിട്ടുണ്ട്. എത്രയും വേഗം റോഡ് പണി നടത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെയും ആവശ്യം.

 

Leave A Reply

Your email address will not be published.

You cannot copy content of this page